“പ്രാർത്ഥിച്ചവർക്കും , ആരോഗ്യ പ്രവർത്തകർക്കും എല്ലാവർക്കും നന്ദി…പുതിയ സിനിമയിൽ ഇന്ന് ജോയിൻ ചെയ്തു…”കോട്ടയം നസീർ

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ കോട്ടയം നസീർ ആശുപത്രി വിട്ടു. ആരോഗ്യം വീണ്ടെടുത്ത നടൻ പുതിയ സിനിമയിൽ ജോയിൻ ചെയ്തു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് കോട്ടയം നസീർ ഇക്കാര്യം അറിയിച്ചത്.

Advertisements

ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച “കാരിതാസ് “ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി….അദ്ദേഹം കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ മാസം 27-നാണ് നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയ്ക്ക് ശേഷം ആൻജിയോപ്ലാസ്റ്റി ചെയ്തു.

Hot Topics

Related Articles