കോട്ടയം : കോട്ടയത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് നാളെ തിരിതെളിയും. കുട്ടി ക്രിക്കറ്റിന്റെ മത്സരാവേശത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ഐപിഎല്ലിന് സമാനമായ രീതിയില്‍ നടക്കുന്ന ജാഗ്രത പ്രീമിയര്‍ ലീഗിന് തുടക്കം മുതല്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.മത്സരങ്ങളോട് അനുബന്ധിച്ച് നടന്ന താരലേലം കോട്ടയത്തിന്റെ ക്രിക്കറ്റ് അനുഭവങ്ങള്‍ക്ക് പുത്തന്‍ ദൃശ്യ വിരുന്നായി മാറിയിരുന്നു. 12 ടീമുകളും 120 താരങ്ങളുമാണ് മത്സരത്തിന്റെ ഭാഗമായി പങ്കെടുക്കുന്നത്. ആദ്യ ദിനമായ നാളെ 9 ഗ്രൂപ്പ് തല മത്സരങ്ങളും ഒരു ക്വാളിഫയര്‍ മത്സരവും ഒരു ഫൈനലും നടക്കും.
ഞായറാഴ്ചയായിരിക്കും പ്രധാന ഫൈനല്‍ നടക്കുക. 12 ടീമുകളെ 4 പൂളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയത്തെ കുട്ടി ക്രിക്കറ്റിന്റെ പുത്തന്‍ താരോദയം ഹരീഷ് പാണ്ടി മുഖ്യ അതിഥിയായി പങ്കെടുക്കും. കേരളത്തിലെ തന്നെ പ്രധാന കമന്റേറ്റര്‍മാരില്‍ ഒരാളായ മുഹമ്മദ് മുഹ്‌സിന്‍ മത്സരങ്ങളുടെ കമന്ററി പറയും. മത്സരങ്ങള്‍ ജാഗ്രതയുടെ ഫെയ്‌സ്ബുക്കിലും , യൂട്യൂബിലും തത്സമയം കാണാന്‍ സാധിക്കും ഇതിനായ് ജാഗ്രതയുടെ ചാനല്‍ ഫോളോ ചെയ്താല്‍ മതിയാകും.