കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ ജി ഓ എ) കോട്ടയം ജില്ലയുടെ 42 മത് വാർഷിക സമ്മേളനം ഏപ്രിൽ 13 14 തീയതികളിൽ കോട്ടയം ഐ എം എ ഹാളിൽ വച്ച് നടക്കും.
ഏപ്രിൽ പതിമൂന്നാം തീയതി പ്രതിനിധി സമ്മേളനം ബഹു സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തെ തുടർന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സാംസ്കാരിക വേദിയായ സംഗ്രാമയുടെ ആഭിമുഖ്യത്തിൽ കെ ജി ഓ എ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ 14 നു നടക്കുന്ന ട്രേഡ് യൂണിയൻ പ്രഭാഷണത്തിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് ടി ആർ രഘുനാഥൻ “കോർപ്പറേറ്റ് വർഗീയ ഭരണവും പ്രതിരോധവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സംഘടനാ പ്രമേയ അവതരണം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് സി കെ ഷിബുവും ക്രോഡീകരണം സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് എ എസ് സുമയും നടത്തും.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള വിളംബര റാലി ഏപ്രിൽ 12 ന് 4 മണിക്ക് കോട്ടയം കളക്ടറേറ്റിൽ നിന്നും ആരംഭിച്ച് തിരുനക്കര ഗാന്ധി സ്ക്വയറിൽ സമാപിക്കും. താളമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള വർണ്ണാഭമായ ഘോഷയാത്രയിൽ ജില്ലയിലെ 8 ഏരിയ കേന്ദ്രങ്ങളിൽ നിന്നുള്ള കെ ജി ഓ എ അംഗങ്ങൾ പങ്കെടുക്കും.