മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ സ്വകാര്യ ബസ്സുകളിൽ പരിശോധന : പരിശോധന നടന്നത് കോട്ടയം എൻഫോഴ്‌മെൻ്റ് ആർടിഒ ശ്രീ.സി. ശ്യാമിൻ്റെ നിർദ്ദേശപ്രകാരം

കോട്ടയം : മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ സ്വകാര്യ ബസ്സുകളിൽ പരിശോധന.കോട്ടയം എൻഫോഴ്‌മെൻ്റ് ആർടിഒ ശ്രീ. സി. ശ്യാമിൻ്റെ നിർദ്ദേശപ്രകാരം വൈക്കം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സ്വകാര്യ ബസ്സുകളിൽ ആണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 25 വാഹങ്ങൾ പരിശോധിച്ചതിൽ 9 വാഹനങ്ങളിൽ സ്പീഡ് ഗവർണർ വിശ്ചേദിച്ച നിലയിൽ കണ്ടെത്തി.ഈ വാഹനങ്ങളുടെ സർവീസ് നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകി.സ്പീഡ് ഗവർണർ പ്രവർത്തന ക്ഷമത പരിശോധിച്ച് ഉറപ്പാക്കി മാത്രമേ ഈ വാഹങ്ങളെ ഇനി സർവീസ് തുടരാൻ അനുവദിക്കൂ.

Advertisements

പരിശോധനയിൽ ടാക്സ് അടക്കാത്ത ഒരു വാഹനവും പിടി കൂടി.കാലാവധി ഉള്ള പുക പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത 2 വഹങ്ങൾക്ക് എതിരെയും നടപടി സ്വീകരിച്ചു.വാഹന പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി ആശകുമാർ,രാജൻ എസ് ,അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ് വർഗീസ് ,ജെറാൾഡ് വിൽസ്,രാജു സി ആർ ,രഞ്ജിത്ത്,സുരേഷ് കുമാർ, സജിത്ത്, ദീപു ആർ നായർ ഡ്രൈവർ ജയരാജ് തുടങ്ങിയവർക്കു ഒപ്പം വൈക്കം ജോ. ആർ ടീ ഓഫീസിലെ ഉദ്യോഗസ്ഥരും നേതൃത്വം നൽകി.

Hot Topics

Related Articles