തിരുവല്ല : സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റും ചേർന്ന് ഒരുക്കിയ “മിന്റോറാ” എന്ന കുട്ടികളുടെ സർഗാത്മകതയും അറിവും ആത്മവിശ്വാസവും വളർത്തുന്നതിന് ഉപകരിക്കുന്ന ഈ പരിപാടിയിൽ തിരുവല്ലയിലും സമീപപ്രദേശങ്ങളിലും നിന്നെത്തിയ കുഞ്ഞോമനകളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്കൂൾ മാനേജ്മെന്റും സംഘാടകരായ അധ്യാപകരും ചേർന്ന് ഏറെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചു. ഒന്നിനൊന്ന് മെച്ചമായി കുട്ടികൾ അവതരിപ്പിച്ച ഓരോ പരിപാടിയും ഓരോരുത്തരും കാണുകയും ആസ്വദിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. ഈ പരിപാടിയുടെ ഉദ്ഘാടകൻ പ്രശസ്ത സിനിമാ സംവിധായകനും നിർമ്മാതാവുമായ ബാബു തിരുവല്ല സമൂഹത്തിൽ സ്നേഹസമ്മാനത്തിന്റെ പ്രസക്തിയെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.
ഈ പരിപാടിയിൽ ഡോ. നെൽസൺ പി എബ്രഹാം (അക്കാഡമിക് കൺസൾട്ടന്റ് ) സ്കൂൾ മാനേജ്മെന്റ് ഭാരവാഹികൾ . മോഹനൻ ചെറിയാൻ ലാബി ചെറിയാൻ, . എബ്രഹാം ചാക്കോ, ടി.വി.തോമസ് കൂടാതെ വിധികർത്താക്കളായി ആർട്ടിസ്റ്റ് സി.കെ.വിശ്വനാഥൻ,വൽസാവർഗീസ്,ജോളി രാജൻ എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പൽ.അജി അലക്സ് സ്വാഗത പ്രസംഗം നടത്തി.സൈക്കോളജി അധ്യാപികയും കിൻഡർ ഗാർട്ടൻ കോഡിനേറ്ററുമായ ആനി ചെറിയാൻ കുട്ടികളുടെ മസ്തിഷ്ക വളർച്ചയെ പരിപോഷിപ്പിക്കാനും അവരിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും അധ്യാപകരും മാതാപിതാക്കളും എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും സംസാരിച്ചു. യെമിയ എലിസബത്ത് ചാണ്ടിയുടെ കൃതജ്ഞതയോടെ പരിപാടിയുടെ ആദ്യഘട്ടം അവസാനിച്ചു. തുടർന്ന് കുരുന്നു പ്രതിഭകളുടെ വർണ്ണ മനോഹരമായ കലാപ്രകടനങ്ങൾ ഓരോരുത്തർക്കും ദൃശ്യ കലാ വിരുന്ന് ഒരുക്കി.