കോട്ടയം : തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ പള്ളിവേട്ട ദിവസം നടന്ന ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. കരുതിക്കൂട്ടി എത്തിയ അക്രമിക്കൾ വടിവാൾ വീശുകയും കുരുമുളക് സ്പ്രൈ പ്രയോഗിക്കുകയും ചെയ്തത്തോടെ കുടുംബങ്ങൾ ഉൾപ്പെടെ ഉള്ളവർ ചിതറി ഓടി. സംഘർഷത്തിനിടെ കുത്തെറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഭാരത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹവും എത്തിയിട്ടുണ്ട്.
Advertisements