കനത്ത കാറ്റും മഴയും ; കോട്ടയം അയ്മനം എസ് എച്ച് ഗ്രൈസ് മെഡിക്കൽ സെന്ററിന്റെ മേൽകൂര തകർന്നു ; ആശുപത്രിയിൽ പാർക്ക് ചെയ്ത കാറിന് കേടുപാട്

കോട്ടയം : കനത്ത മഴയിലും കാറ്റിലും കോട്ടയം അയ്മനതെ എസ് എച്ച് ഗ്രൈസ് മെഡിക്കൽ സെന്ററിന്റെ മേൽകൂരയിലെ റൂഫ് തകർന്നുവീണ് അപകടം. ഇന്ന് വൈകുന്നേരം ആറുമണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ആശുപത്രിക്ക് മുൻപിലായി പാർക്ക് ചെയ്തിരുന്ന കുമ്മനം സ്വദേശി മുഹമ്മദ്‌ ഫൈസിയുടെ കാറിന് കേടുപാടുകൾ സംഭവിച്ചു.മറ്റു നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനതൊട്ടാകെ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുകളാണ് കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ളത്.

Advertisements

കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ മുതൽ പലയിടങ്ങളിലും ശക്തമായ മഴ ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ പെയ്ത അതിശക്തമായ മഴയിലും കാറ്റിലും ആണ് എസ് എച്ച് ഗ്രൈസ് മെഡിക്കൽ സെന്ററിന്റെ മേൽകൂരയിലെ റൂഫ് തകർന്നുവീണ് അപകടമുണ്ടായത്.മുൻപും സമാനമായ രീതിയിൽ ആശുപത്രിയുടെ റൂഫ് ഭാഗങ്ങൾ തകർന്നു വീണിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Hot Topics

Related Articles