വൈക്കം : വൈക്കം വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു. സി.കെ. ആശ എംഎല്‍എ അഞ്ചുമന പാലത്തിന്റെ ഉദ്ഘാടനം വെച്ചൂര്‍ ഔട്ട് പോസ്റ്റ് പരിസരത്ത് നടന്ന പാലം ഉദ്ഘാടന സമ്മേളനം നാട് ഉത്സവാന്തരീക്ഷത്തിലാണ് കൊണ്ടാടിയത്.സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചസമ്മേളനം മന്ത്രി പി.എം. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വൈക്കം വെച്ചൂർ റോഡ് വീതി കൂട്ടി പുനർനിർമ്മിക്കുന്ന പ്രവർത്തങ്ങൾ സർക്കാർ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി ധനസഹായത്തോടെ 3.31 കോടി രൂപ വിനിയോഗിച്ചാണ് അഞ്ചുമന പാലം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
18 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലും ഇരുവശങ്ങളിലുമായി 90 മീറ്റര്‍ അപ്രോച്ച് റോഡ്, ഇരുവശങ്ങളിലും ക്രാഷ് ബാരിയര്‍, വാക്ക് വേ എന്നിവ ഉള്‍പ്പെടെയാണ് പാലം നിര്‍മിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.ജോസ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബി, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ, വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ എൻ. സുരേഷ് കുമാർ, സോജിജോർജ്, എസ്. ബീന , ബിന്ദുരാജു, സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, കെ.കെ. ഗണേശൻ,രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. ശശിധരൻ, ഇ. എൻ. ദാസപ്പൻ, കെ.കെ.ചന്ദ്രബാബു,അഡ്വ.കെ.കെ. രഞ്ജിത്ത്,ജയ്മോൻ, ബിനോഭായ് , യു. ബാബു തുടങ്ങിയവർ സംബന്ധിച്ചു.