ആർപ്പുക്കര പഞ്ചായത്ത് ഭിന്നശേഷി കലാമേള ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം നിർവഹിച്ചു

വില്ലൂന്നി : ആർപ്പുക്കര പഞ്ചായത്ത് ഭിന്നശേഷി കലാമേള വില്ലൂന്നി ജ്ഞാനോദയം സ്പഷ്യൽ സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ദീപാ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർപ്പുക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അരുൺ ഫിലിപ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബിനു, ജ്ഞാനോദയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി എസ്. എച്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിഷ്ണു വിജയൻ,ജസ്റ്റിൻ ജോസഫ്, ലൂക്കോസ് ഫിലിപ്പ്, റോയി പുതുശ്ശേരി, കെ. കെ. ഹരികുട്ടൻ,റോസിലി ടോമിച്ചൻ,ഐ. സി. ഡി. എസ് സൂപ്പർവൈസർമാരായ ആശാറാണി, നീതു കെ. എം എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles