മണിമലയാറ്റിലേക്ക് മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

എരുമേലി : ഇറച്ചിക്കടയിൽ നിന്നുള്ള മാലിന്യം പുഴയിൽ തള്ളിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൊടുവന്താനം ഭാഗത്ത് കന്നുപറമ്പിൽ വീട്ടിൽ നൗഫൽ കെ.എച്ച് (49), കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് തെക്കേടത്തു വീട്ടിൽ നസീർ ടി.എം (49) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിനെ 5:15 മണിയോടുകൂടി ഓട്ടോറിക്ഷയിൽ ഇറച്ചി കടയിൽ നിന്നുള്ള മാലിന്യം കടവനാൽ കടവ് പാലത്തിൽ എത്തിച്ച് മണിമലയാറ്റിലേക്ക് തള്ളുകയായിരുന്നു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.

Advertisements

എരുമേലി സ്റ്റേഷൻ എസ്.ഐ അബ്ദുൽ അസീസ്, ഷാജി എം.ജെ, സി.പി.ഓ മാരായ റോബിൻ, വിനീത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.പുഴയിൽ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനായി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles