കോട്ടയം: പാക്കിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ പാക്കിൽ നാട്ടകം റോഡിലായിരുന്നു അപകടം. പാക്കിൽ ഭാഗത്തു നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു കാർ. ഈ കാർ പാക്കിൽ ജംഗ്ഷനു സമീപത്തു വച്ച് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ മുന്നിലേയ്ക്കു പാഞ്ഞ് സമീപത്തെ മതിലിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോസ്റ്റിൽ ഇടിച്ചതിനെ തുടർന്നു പ്രദേശത്ത് വൈദ്യുതിയും മുടങ്ങി.
Advertisements