കോട്ടയം : കോട്ടയം പാക്കില്‍ പ്ലാമൂട്ടില്‍ വാഹനങ്ങളുടെ കൂട്ടിയിടി. ഇന്നോവയും പിക് അപ് വാനും കൂട്ടിയിടിച്ച് പിക് അപ് ഡ്രൈവര്‍ക്ക് പരിക്ക്. പ്ലാമൂട് കവലയില്‍ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. അമയന്നൂര്‍ സ്വദേശി സഞ്ചരിച്ചിരുന്ന ഇന്നോവ പൂവത്തുരുത്തിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഉത്പന്നങ്ങളുമായി എത്തിയ പിക് അപ് വാനില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടേയും മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. വയറിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിക് അപ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നോവ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Advertisements