കോട്ടയം പാലായിൽ ഗർഭിണിയ്ക്കു നേരെ വർക്ക്‌ഷോപ്പ് ജീവനക്കാരന്റെ അതിക്രമം; ഗർഭിണിയെ ചവിട്ടി വീഴ്ത്തി; പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി

പാലാ: കോട്ടയം പാലായിൽ വർക്ക്‌ഷോപ്പ് ജീവനക്കാരൻ ഗർഭിണിയായ യുവതിയെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. തൊടുപുഴ ചാഴികാടൻ ആശുപത്രിയിലെ നഴ്‌സായ ജിൻസിയ്ക്കു നേരെയാണ് അതിക്രമമുണ്ടായത്. ചവിട്ടേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പാലാ ഞൊണ്ടിമാക്കൽ കവലയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു പോകുന്നതിനായി എത്തിയതായിരുന്നു ജിൻസി. ഈ സമയം റോഡരികിലേയ്ക്കു നടന്നു വന്ന വർക്ക്‌ഷോപ്പ് ജീവനക്കാരൻ റോഡിലേയ്ക്കു നടന്ന് എത്തുകയും, ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു. തുടർന്ന്, യുവതിയെ ചവിട്ടി വീഴ്ത്തിയതായി പൊലീസിൽ പരാതി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു, യുവതി പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിനു പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴിയെടുത്ത പൊലീസ് സംഘം കേസെടുത്തു. പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പാലാ പൊലീസ് അറിയിച്ചു.

Hot Topics

Related Articles