കോട്ടയം : കോട്ടയം പളളിക്കത്തോട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കയ്യൂരി കുഴിയട്ടില്‍ അജേഷ് മകന്‍ അക്ഷയ് (17) ആണ് ഇന്ന് രാവിലെ 10 മുതല്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.ളാക്കാട്ടൂര്‍ എംജിഎം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അക്ഷയ്. അക്ഷയ്ക്ക് 5 അടി 5 ഇഞ്ച് ഉയരമുണ്ട്. നീല നിറത്തിലുള്ള ടി ഷര്‍ട്ട് ബ്രൗണ്‍ കളര്‍ ട്രാക്ക് പാന്റ് എന്നിവയാണ് വേഷം. ആളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0481 2551066 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Advertisements