പാമ്പാടി : വെള്ളൂരിൽ നാട്ടു ചന്ത നടന്നു. വെള്ളൂർ കാർഷിക സന്നദ്ധ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമറ്റം കവലയിൽ നടന്ന നാട്ടു ചന്തയിൽ ആവിശ്യക്കാർക്ക് ഇഷ്ടമുള്ള കാർഷിക ഉത്പന്നങ്ങളുടെ കച്ചവടം നടന്നു. വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ ഏറെ ലാഭകരമായ രീതിയിലാണ് നാട്ട് ചന്തയിൽ ഉത്പന്നങ്ങൾ വിൽക്കുന്നത്. കർഷകരിൽ നിന്നും മറ്റും ശേഖരിക്കുന്ന ഉത്പന്നങ്ങൾക്ക് പുറമേ മറ്റിടങ്ങളിൽ നിന്നുമെത്തുന്ന പച്ചക്കറികളും ചന്തയിൽ കച്ചവടം നടത്തും.
എല്ലാ മാസവും രണ്ടാം ഞായറാഴ്ചയാണ് ചന്ത നടക്കുന്നത്.
നാട്ടുചന്തയോട് അനുബന്ധിച്ച് പ്രദേശത്തെ നിർദനരായ രോഗികൾക്ക് ഉള്ള ചികിത്സാ സഹായ വിതരണവും നടന്നു. ചികിത്സാ സഹായ വിതരണത്തിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിച്ചു. യോഗത്തിൽ കാർഷിക സന്നദ്ധ സമിതിയുടെ പ്രസിഡന്റ് റ്റി.എസ് റെജി അദ്ധ്യക്ഷനായി. സെക്രട്ടറി എ.എം. ബൈജു , വാർഡ് അംഗം ജിനു ഞാറയ്ക്കൽ, വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം വി. എൻ രഘുനാഥൻ എന്നിവർ സംസാരിച്ചു.