പത്തനംതിട്ടയിൽ വീട്ടുവളപ്പിൽ കയറിയ പെരുമ്പാമ്പ് വളർത്തുനായയെ വിഴുങ്ങി

പത്തനംതിട്ട : വീട്ടുവളപ്പിൽ കയറിയ പെരുമ്പാമ്പ് വളർത്തുനായയെ വിഴുങ്ങി. പത്തനംതിട്ട കുമ്പഴ മാടപ്പള്ളിൽ ജോസിന്റെ വീട്ടുവളപ്പിലാണ് പെരുമ്പാമ്പ് കയറിയത്. പറമ്പിൽ അഴിച്ചുവിട്ട വളർത്തുനായയെ പാമ്പ് ഭക്ഷണമാക്കുകയായിരുന്നു.വിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് സിവിൽ ഡിഫൻസ് ജില്ലാ വാർഡൻ സുരേഷ് കുമ്പഴ യുടെ നേതൃത്വത്തിൽ ടീം അംഗങ്ങൾ എത്തി നായയെ ഒരു വിധത്തിൽ പുറത്താക്കി പാമ്പിനെ ചാക്കിലാക്കി.

Advertisements

13 അടി നീളവും 20 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ ഉൾ വനത്തിൽ തുറന്നു വിടാൻ വനം വകുപ്പിന്റെ റാന്നി റാപിഡ് റെസ്പോൺസ് ടീമിന് കൈമാറി. പെരുമ്പാമ്പ് നാട്ടിലിറങ്ങി വീട്ടുവളപ്പിൽ കയറി വളർത്തുനായയെ ഭക്ഷണമാക്കിയത് ഇതാദ്യമാണെന്ന് വനപാലകർ പറഞ്ഞു

Hot Topics

Related Articles