ചങ്ങനാശേരി പെരുമ്പനച്ചിയിൽ അമിത വേഗത്തിലെത്തിയ കാർ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചു; കാറിലുണ്ടായിരുന്ന മാമ്മൂട് സ്വദേശിയായ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പെരുമ്പനച്ചിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: ചങ്ങനാശേരി – കറുകച്ചാൽ റോഡിൽ പെരുമ്പനച്ചിയിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും കാറിലും ഇടിച്ച ശേഷം വീടിന്റെ മതിൽ ഇടിച്ചു തകർത്തു. അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായും കാറിനുള്ളിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നതായും നാട്ടുകാർ ആരോപിച്ചു. അപകടത്തിൽ കാറോടിച്ച് മാമ്മൂട് സ്വദേശിയ്ക്ക് കാലിന് നേരിയ പരിക്കേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ അമിത വേഗത്തിൽ ആദ്യം പെട്രോൾ പമ്പിനു മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ മുന്നിലെ മറ്റൊരു ബൈക്കിൽ ഇടിച്ചു. ഇതേ തുടർന്നു നിയന്ത്രണം നഷ്ടമായ സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ പൂർണമായും തകർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശേരി പെരുമ്പനച്ചി മാന്തറയിൽ വീടിന്റെ മതിലാണ് അപകടത്തിൽ തകർന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽ തകർന്ന കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചത്. തുടർന്ന്, പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് കാറോടിച്ച യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Hot Topics

Related Articles