പൊലീസ് നായ ചേതക്ക് ചീറ്റപ്പുലിയായി! മുണ്ടക്കയം കരിനിലത്തു നിന്നും കാണാതായ യുവാവിനെ നാലു കിലോമീറ്ററോളം തിരഞ്ഞ് ഉൾക്കാട്ടിനുള്ളിൽ നിന്നും കണ്ടെത്തി; കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ; വീഡിയോ കാണാം

മുണ്ടക്കയം കരിനിലത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: ജില്ലാ പൊലീസിന്റെ ബെൽജിയം മെലനോയീസ് നായ ചേതക്ക് ചീറ്റപ്പുലിയായി പാഞ്ഞെത്തി മുണ്ടക്കയത്ത് കാണാതായ യുവാവിനെ കണ്ടെത്തിയെങ്കിലും… വീട്ടുകാരുടെ പ്രതീക്ഷ അസ്ഥാനത്തായി. കോട്ടയം – ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നാലു കിലോമീറ്ററോളം വനത്തിനുള്ളിൽ തിരഞ്ഞ് അന്വേഷിച്ചാണ് ചേതക്ക് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ എരുമേലി കരിനിലം മഞ്ഞനാംകുഴി അടുക്കാനിയിൽ സുമേഷിനെ(35)യാണ് കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം മുതൽ സുമേഷിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. കാണാതായതിന്റെ പിറ്റേന്നാണ് പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയത്. തുടർന്നു, പൊലീസ് അന്വേഷണം നടത്തിയതോടെയാണ് യുവാവ് മുണ്ടക്കയം – ഇടുക്കി അതിർത്തി മേഖലയിലെ വനമേഖലയിലേയ്ക്കു കയറിപ്പോകുന്നതായി കണ്ടെത്തിയത്. ഇതേ തുടർന്നു പൊലീസ് സംഘം കാടിനുള്ളിൽ തിരച്ചിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതിനായി ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ നായയായ ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട ചേതക്കിനെ സ്ഥലത്ത് എത്തി. ട്രാക്കർമാരും സിവിൽ പൊലീസ് ഓഫിസർമാരുമായ പി.ജി സുനിൽകുമാർ, ജോസഫ് എന്നിവർ ചേർന്നു നായയെയുമായി കാടിനുള്ളിൽ പരിശോധന നടത്തി. ഈ സമയം കാടിനുള്ളിൽ നാലു കിലോമീറ്റർ ഉള്ളിലായി യുവാവിനെ മരത്തിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കാടിനു പുറത്ത് എത്തിച്ചു. മരിച്ചത് കാണാതായ യുവാവ് തന്നെയാണ് എന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.