കോട്ടയം സ്വദേശികളായ സഹോദരങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ വക മര്‍ദ്ദനവും അസഭ്യവര്‍ഷവും; പൊലീസ് അതിക്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സഹോദരങ്ങള്‍

നൂറനാട്: സിവില്‍ തര്‍ക്കത്തില്‍ നൂറനാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സഹോദരങ്ങള്‍ക്ക് നേരെ എസ്‌ഐയുടെ വക മര്‍ദ്ദനവും അസഭ്യവര്‍ഷവും.എസ്‌ഐ അരുണിനും 4 പോലീസുകാര്‍ക്കും എതിരെ കോട്ടയം സ്വദേശികളായ ഷാന്‍മോന്‍, സജിന്‍ റജീബ് എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ബോധ്യപ്പെട്ടപ്പോള്‍ പിന്നീട് സംഭവം മറയ്ക്കാന്‍ പൊലീസുകാര്‍ ഗൂഢാലോചന നടത്തിയതിന് തെളിവായി ഓഡിയോ സന്ദേശവും ലഭിച്ചിട്ടുണ്ട്.

Advertisements

എസ്‌ഐയെ കയ്യേറ്റം ചെയ്‌തെന്ന പേരില്‍ പിന്നീട് ഇവരെ കള്ളക്കേസിലും കുടുക്കി. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എസ്‌ഐയെ കയ്യേറ്റം ചെയ്യല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്ത് ജയിലിലാക്കിയില്ലെങ്കില്‍ പെട്ടുപോകുമെന്ന് കൂടെയുള്ള ഉദ്യോഗസ്ഥര്‍ എസ്‌ഐയെ ഉപദേശിച്ചു.പോലീസ് അതിക്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സഹോദരങ്ങള്‍. ഇവര്‍ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.