കുറ്റാന്വേഷണ മികവിനുള്ള പുരസ്‌കാരങ്ങൾ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി; ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം സമ്മാനിച്ചത് ഐ.ജി ഹർഷിത അട്ടല്ലൂരി

കോട്ടയം: മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡും മികച്ച സേവനത്തിനുള്ള കേരളാ മുഖ്യമന്ത്രിയുടെ അവാർഡുകളും സൌത്ത് സോൺ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലിസ് ഹർഷിത അട്ടല്ലൂരി ജില്ലാ പൊലിസ് മേധാവി ശില്പ ദേവയ്യയുടെ സാന്നിധ്യത്തിൽ സമ്മാനിച്ചു.

Advertisements

മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡുനേടിയ ഡപ്യൂട്ടി പൊലിസ് സൂപ്രണ്ട് ജില്ലാ ക്രൈംബ്രാഞ്ച് ഗിരീഷ് പി സാരഥി, , കേരളാ മുഖ്യമന്ത്രിയുടെ മികച്ച സേവനത്തിനുള്ള അവാർഡു നേടിയ മുൻ കോട്ടയം ഡി വൈ എസ് പിയും ഇപ്പോൾ തൊടുപുഴ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി യുമായ അനിൽ കുമാർ എം, വനിതാ സെൽ ഇൻസ്‌പെക്ടർ വിജയമ്മ പി ജി , കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അരുൺകുമാർ കെ ആർ , അജിത് ശങ്കർ സബ് ഇൻസ്‌പെക്ടർ സി ബ്രാഞ്ച്, സുധൻ എം എ സബ് ഇൻസ്‌പെക്ടർ സി ബ്രാഞ്ച്, ടി ആർ മോഹനൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വൈക്കം , നിസാർ പി എം ഡ്രൈവർ എസ് സി പി ഓ , വിജയപ്രസാദ് എം എൽ സബ് ഇൻസ്‌പെക്ടർ വെള്ളൂർ, രാജീവ് പി ആർ സബ് ഇൻസ്‌പെക്ടർ വെള്ളൂർ , ഷെറിൻ മാത്യു സ്റ്റീഫൻ എസ് സി പി ഓ പാലാ ,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവരാജൻ മുൻ ഇൻസ്‌പെക്ടർ ഓഫ് പൊലിസ് വാകത്താനം , സൈനി സെബാസ്റ്റ്യൻ എസ് സി പി ഓ ഡിസ്ട്രിക് ഹെഡ് ക്വാർട്ടർ കോട്ടയം , എന്നിവർക്കാണ് അവാർഡുകൾ സമ്മാനിച്ചത് . സംസ്ഥാനതലത്തിൽ വിർച്വൽ മീറ്റിങ്ങിലൂടെ മുഖ്യമന്തി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എല്ലാ യൂണിറ്റുകളിലും അവാർഡു ദാനം നടന്നു.

Hot Topics

Related Articles