കോട്ടയം പൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് കൂരോപ്പട സ്വദേശിയായ നഴ്സിന് ദാരുണാന്ത്യം; ലോറിയിടിച്ച് റോഡിൽ വീണ നഴ്സിന്റെ ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങി

പൊൻകുന്നത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
ലോക്കൽ റിപ്പോർട്ടർ

Advertisements

കോട്ടയം : സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ നഴ്സിന് ദാരുണാന്ത്യം. നഗര മധ്യത്തിൽ വച്ച് ലോറി തട്ടി മറിഞ്ഞ് റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. അപകടത്തിൽ ഇവർ ദാരുണമായി മരിക്കുന്നു. പൊന്‍കുന്നം കെ. വി. ജംഗ്ഷനിലായിരുന്നു ദാരുണാന്ത്യം. കെ.വി.എം.എസ് ആശുപത്രിയില്‍ നഴ്‌സായ കൂരോപ്പട സ്വദേശിയായ അമ്പിളിയാണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. പൊന്‍കുന്നം- കാഞ്ഞിരപ്പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്നു അമ്പിളി. ഇതേ റൂട്ടിൽ തന്നെ വരികയായിരുന്നു ലോറി . ആശുപത്രിയിലേയ്ക്ക് പ്രവേശിക്കുന്നതിനായി അമ്പിളി പ്രധാന ജംഗ്ഷനിൽ സ്കൂട്ടർ തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്നു റോഡിൽ അമ്പിളി വീണു. ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങിയ അമ്പിളി തല്ക്ഷണം മരിച്ചു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം കെ.വി.എം.എസ് ആശുപത്രിയിലേയ്ക്ക് മാറ്റി. ജംഗ്‌ഷൻ തിരിച്ചറിയാൻ ലോറി ഡ്രൈവർക്ക് സാധിക്കാതെ പോയതാണ് അപകട കാരണം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Hot Topics

Related Articles