കോട്ടയം പൊൻകുന്നത്തെ നഴ്സ് അപകടത്തിൽ മരിച്ചത് അതിദാരുണമായി! ലോറിയുടെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി; അപകടത്തിന്റെ സി.സി.ടി.വി വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിന് : വീഡിയോ കാണാം

പൊൻകുന്നത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ കൂരോപ്പട സ്വദേശിയായ നഴ്സ് മരിച്ചത് അതി ദാരുണമായി. നഗര മധ്യത്തിൽ വച്ച് ലോറി തട്ടി മറിഞ്ഞ് റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ അമ്പിളി (43)യാണ് അപകടത്തിൽ ദാരുണമായി മരിച്ചത്. അപകടത്തിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു. കെ. വി. ജംഗ്ഷനിലെ ഇ.എൻ ഗാർഡനിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊൻകുന്നം കെ. വി. ജംഗ്ഷനിൽ അമ്പിളിയുടെ സ്കൂട്ടർ എത്തിയപ്പോൾ , പിന്നാലെ എത്തിയ ലോറി തട്ടി മറിയുന്നതായാണ് സി.സി ടി.വി ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. ലോറിയുടെ പിൻ ചക്രങ്ങൾക്ക് അടിയിൽ അമ്പിളി കുടുങ്ങിയത് അടക്കം വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. പൊന്‍കുന്നം- കാഞ്ഞിരപ്പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്നു അമ്പിളി.

ആറ് മാസം മുൻപാണ് അമ്പിളി ഇവിടെ ജോലിയിൽ പ്രവേശിക്കുന്നത്. ഭർത്താവ് സന്തോഷ് ഓട്ടോറിക്ഷ ഡ്രൈവറാണ് ചെരുപ്പ് കട ഉടമയാണ്. മക്കൾ : അപർണ്ണ സന്തോഷ് ,ശിൽപ്പ സന്തോഷ്. അമ്പിളിയുടെ സംസ്കാരം ബുധനാഴ്ച വൈകിട്ട് എട്ടരയ്ക്ക് വീട്ടുവളപ്പിൽ.

Hot Topics

Related Articles