പ്രച്ഛന്ന വേഷമത്സരത്തില്‍ ഒന്നാം സ്ഥാനം മൂലവട്ടം അമൃത ഹൈസ്‌കൂള്‍ വിദ്യാര്‍ഥി വേദിക് സൂര്യയ്ക്ക്; പിആര്‍ഡിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി

കോട്ടയം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രച്ഛന്ന വേഷ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മൂലവട്ടം അമൃത ഹൈസ്‌കൂള്‍ വിദ്യാര്‍ഥി വേദിക് സൂര്യ, വായനാനുഭവ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ രാമപുരം എസ്.എച്ച് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ അനഘ രാജീവ്, ശ്രുതിനന്ദന എം.എസ് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ്, ഫലകം, സര്‍ട്ടിഫിക്കറ്റ് എന്നിവയും ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭാഷാ പരിചയ പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ പി.പി. ജലജ, എം. അഭിലാഷ്, കെ.ആര്‍. സുനിത എന്നിവര്‍ക്ക് പുസ്തകങ്ങളും ഫലകവും സര്‍ട്ടിഫിക്കറ്റും ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ സമ്മാനിച്ചു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം. ജിനു പുന്നൂസ്, ഐ. ആന്‍ഡ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Hot Topics

Related Articles