കോട്ടയം പ്രസ് ക്ലബിൻ്റെ സുവർണ ജൂബിലി: തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി

കോട്ടയം : പ്രസ് ക്ലബിൻ്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് ഇന്ത്യൻ തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. മധ്യ മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളക്കു പോസ്റ്റൽ കവർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

Advertisements

തപാൽ വകുപ്പ് പുറത്തിറക്കിയ കോട്ടയം പ്രസ് ക്ലബിൻ്റെ സുവർണ ജൂബിലി മൈ സ്റ്റാമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തോമസ് ചാഴികാടൻ എംപിക്കു നൽകി പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്രട്ടറി എസ്.സനിൽകുമാർ, ട്രഷറർ ദിലീപ് പുരയ്ക്കൽ, നിർവാഹക സമിതി അംഗം അഞ്ജു ജെ. അച്ചാമ്മ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles