ഒരു പതിറ്റാണ്ടിലേറെക്കാലം ടെലിവിഷൻ മാധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്ന സനൽ ഫിലിപ്പിനെ അനുസ്മരിച്ച് കോട്ടയത്തെ മാധ്യമ പ്രവർത്തകർ കോട്ടയം പ്രസ് ക്ലബ്ബിൽ ഒത്തുകൂടി. പ്രസ്ക്ലബ്ബ് അങ്കണത്തിൽ സനിലിടത്തിലാണ് സനലിൻ്റെ എട്ടാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ സംഗമം നടന്നത്. സനലിൻ്റെ ഓർമ്മകളും സുഹൃത്തുക്കൾ പങ്ക് വച്ചു. പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പണിക്കർ, സംസ്ഥാന കമ്മിറ്റിയംഗം ഷാലുമാത്യൂ, കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Advertisements