കോട്ടയം പ്രിൻസിപ്പൽ ഇൻകംടാക്‌സ് കമ്മിഷണറുടെ വീട്ടിലും ഓഫിസിലും സി.ബി.ഐ പരിശോധന; പരിശോധന അനധികൃത സ്വത്ത് സമ്പാദനക്കേസിൽ

കോട്ടയം : കോട്ടയം പ്രിൻസിപ്പൽ ഇൻകംടാക്സ് കമ്മിഷണറുടെ വീട്ടിലും ഓഫിസിലും സി.ബി.ഐ പരിശോധന. കോട്ടയത്തെ ഓഫിസിലും , ചാലുകുന്നിലെ ഇദേഹത്തിന്റെ വസതിയിലുമാണ് സി.ബി.ഐ പരിശോധന നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സി.ബി.ഐ സംഘം ആദ്യം പബ്ളിക്ക് ലൈബ്രറിയ്ക്കു സമീപത്തെ ഓഫിസിൽ എത്തി. തുടർന്ന് , ഇദേഹത്തെയുമായി ചാലുകുന്നിലെ റെസിഡൻസിൽ എത്തി. ഇവിടെയും പരിശോധന തുടരുകയാണ്.

Advertisements

കോട്ടയത്ത് കൂടാതെ , ന്യൂഡൽഹിയിലെ ഇദേഹത്തിന്റെ വസതിയിലും പരിശോധന തുടരുകയാണ്. ഒരു വർഷം മുൻപാണ് പഞ്ചാബ് സ്വദേശിയായ ഇദേഹം കോട്ടയത്ത് എത്തിയത്. നേരത്തെ ഇദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദ്യത്തിന് കേസുണ്ടായിരുന്നു. ഈ കേസിലാണ് ഇപ്പോൾ പരിശോധനയെന്നാണ് സൂചന.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.