സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം ; കോട്ടയം ജില്ലയിൽ അഞ്ചു റോഡുകൾ കൂടി ആധുനിക നിലവാരത്തിലേയ്ക്ക് ;
റോഡുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

കോട്ടയം: സർക്കാരിന്റെ ഒന്നാംവാർഷികാഘോഷങ്ങളുടെ ഭാഗമായി നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക നിലവാരത്തിൽ നവീകരിച്ച ജില്ലയിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം മാർച്ച് 31 ന് നടക്കും. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ച കാരിത്താസ്- അമ്മഞ്ചേരി, കരിക്കാട്ടൂർ -മുക്കട, മണർകാട്-കിടങ്ങൂർ, കോട്ടയം ലോവർ ബസാർ(ബേക്കർ ജംഗ്ഷൻ-ഇല്ലിക്കൽ), കാണക്കാരി-തോട്ടുവ റോഡുകളുടെ ഉദ്ഘാടനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പങ്കെടുക്കും.

Advertisements

കാരിത്താസ്-അമ്മഞ്ചേരി റോഡ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം.സി റോഡിൽ കാരിത്താസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ആർപ്പൂക്കര അമ്മഞ്ചേരി ജംഗ്ഷൻ വരെയുള്ള 1.60 കിലോമീറ്റർ റോഡ് ഏഴു മീറ്റർ ക്യാരേജ് വേയോടെ 2.24 കോടി രൂപ ചെലവിലാണ് നവീകരിച്ചത്.
ആധുനിക രീതിയിൽ പുനരുദ്ധരിച്ചതോടെ ഏറ്റുമാനൂരിൽ നിന്നും മെഡിക്കൽ കോളജിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാനാകും. അരികുചാലുകൾ, കലുങ്ക് എന്നിവ നിർമിച്ച് വെള്ളമൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്. അമ്മഞ്ചേരി ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാകും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെയിംസ് മാത്യു, കെ.റ്റി. ജെയിംസ്, ഡെയ്‌സി ബെന്നി, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

കരിക്കാട്ടൂർ- മുക്കട റോഡ്

പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ കരിക്കാട്ടൂർ ജംഗ്ഷനിൽനിന്ന് പൊന്തൻപുഴയിലൂടെ മുക്കടയിൽ അവസാനിക്കുന്ന 2.4 കിലോമീറ്റർ റോഡാണ് അഞ്ചുമീറ്റർ വീതിയിൽ 1.94 കോടി രൂപ ചെലവിൽ നവീകരിച്ചത്. പുതിയ സംരക്ഷണ ഭിത്തികൾ, ഓട, കലുങ്കുകൾക്ക് നീളം കൂട്ടൽ, തെർമോ പ്ലാസ്റ്റിക് റോഡ് മാർക്കിംഗ്, റോഡ് സ്റ്റഡുകൾ, റിട്രോ റിഫ്‌ലക്റ്റീവ് സെൻസർ ബോർഡുകൾ , ഡെലിനേറ്റർ പോസ്റ്റുകൾ എന്നിവയോടെയാണ് റോഡ് നവീകരിച്ചത്.
കരിക്കാട്ടൂരിൽ നടക്കുന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഫലകം അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയാകും. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ്. എമേഴ്‌സൺ, ജയശ്രീ ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യ ദാസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ഡി. പ്രസ്സി, ഗ്രാപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

ബേക്കർ ജംഗ്ഷൻ-ഇല്ലിക്കൽ ലോവർ ബസാർ റോഡ്

കോട്ടയം ബേക്കർ ജംഗ്ഷൻ മുതൽ ഇല്ലിക്കൽ വരെയുള്ള 4.12 കിലോമീറ്റർ ലോവർ ബസാർ റോഡാണ് ആധുനിക രീതിയിൽ 6.08 കോടി രൂപ ചെലവിൽ നവീകരിച്ചത്. കലുങ്ക്, ഓട, സംരക്ഷണ ഭിത്തിയടക്കം എല്ലാവിധ റോഡ് സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് റോഡ് നവീകരിച്ചത്. അറുത്തൂട്ടി ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യാതിഥിയാകും. നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗങ്ങളായ പി.ആർ. സോന, എസ്. ജയകൃഷ്ണൻ, ജാൻസി ജേക്കബ്, അഡ്വ. റ്റോംകോര, ജിഷാ ജോഷി, ഷീബാ മാർക്കോസ്, ബിന്ദു സന്തോഷ് കുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

മണർകാട്- കിടങ്ങൂർ റോഡ്

മണർകാട് – കിടങ്ങൂർ റോഡിൽ മണർകാട് കവല മുതൽ കല്ലിട്ടു നട വരെയുള്ള 10 കിലോമീറ്ററാണ് രണ്ടു പ്രവർത്തികളായി 5.25 കോടി രൂപ ചെലവിൽ നവീകരിച്ചത്. കലുങ്ക്, ഓട, സംരക്ഷണ ഭിത്തികൾ, അരികുചാലുകൾ എന്നിവയടക്കം സ്ഥാപിച്ചാണ് റോഡ് നവീകരിച്ചത്.

അയർക്കുന്നം ബസ് സ്റ്റാൻഡ് കോംപ്ലക്‌സിൽ നടക്കുന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടി എം.എൽ.എ. ഫലകം അനാച്ഛാദനം ചെയ്യും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യാതിഥിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. ബിജു, സീനാ ബിജു നാരായണൻ, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു തോമസ്, പ്രേമ ബിജു, സുജാത ബിജു, ജെയിംസ് പുതുമന, ലിസമ്മ ബേബി, അസിസ്റ്റന്റ് എൻജിനീയർ വൈശാഖ് നായർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

കാണക്കാരി-തോട്ടുവ റോഡ്

വെമ്പള്ളിയിൽനിന്ന് ആരംഭിച്ച് കുറുപ്പന്തറ-കുറവിലങ്ങാട് റോഡിൽ അവസാനിക്കുന്ന കാണക്കാരി-തോട്ടുവ റോഡിന്റെ 7.20 കിലോമീറ്ററാണ് 4.31 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. 5.5 മീറ്റർ വീതിയിൽ ആധുനിക നിർമാണ രീതികൾ അവലംബിച്ച് നവീകരിച്ച റോഡിന് ആവശ്യമായ കലുങ്കുകളും ഐറിഷ് ഡ്രെയിനുകളും നിർമിച്ചു. തെർമോ പ്ലാസ്റ്റിക് റോഡ് മാർക്കിംഗ്, റിട്രോ റിഫ്‌ളക്ടീവ് സൂചനാബോർഡുകളും, റോഡ് സ്റ്റഡുകളും സ്ഥാപിച്ചിട്ടുണ്ട്.
തോട്ടുവയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഫലകം അനാച്ഛാദനം നിർവഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയേടത്തുചാലിൽ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ശ്രീജ ഷിബു, അൽഫോൺസ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി. കുര്യൻ, കുഞ്ചുറാണി സെബാസ്റ്റിയൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Hot Topics

Related Articles