കോട്ടയം : റബര്‍ ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തിരുനക്കര ഗായത്രിയില്‍ എ അരവിന്ദന് (88) നിര്യാതനായി. സംസ്ക്കാരം ശനി പകല്‍ 4ന് മുട്ടമ്പലം എന്‍എസ്എസ് ശ്മശാനത്തില്‍. ഗാനരചയിതാവ് അഭയദേവിന്റെ മകനാണ്. ദി ഹിന്ദു ബിസിനസ് ലൈന്‍ ലേഖകനായും കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് , ചിന്മയ മിഷന് സ്കൂള്‍ സെക്രട്ടറി , എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പബ്ലിക്ക് റിലേഷന്‍സ് , സപ്ത സ്വരങ്ങളുടെ തമ്പുരാനും മറ്റ് ഓര്‍മ്മച്ചിത്രങ്ങളും അഭയദേവ് മകന്റെ സ്മരണകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. നാടകങ്ങള്‍ക്കും സിനിമകള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ കമലമ്മ , മക്കള്‍ : ഗായകന് അമ്പിളിക്കുട്ടന് ( ബഹ്റൈന്‍) , ജയദേവന് (കാനഡ) , ജ്യോതി , മരുമക്കള്‍ : ലളിത (ബഹ്റൈന്‍ ) , ഊര്‍മ്മിള ( കാനഡ) , വിനോദ് ചന്ദ്രന് ( പെരുന്ന)