കോട്ടയം: യുഎസ്എ ആസ്ഥാനമായുള്ള ലോകപ്രശസ്ത ചോക്ലേറ്റ് കമ്പനിയായ മാർസ് (Mars Inc.) അന്തർദേശീയ തലത്തിൽ സംഘടിപ്പിച്ച 2021-ലെ മാർസ് സസ്റ്റൈനബിലിറ്റി പാക്കത്തണിൽ മലയാളി വിദ്യാർത്ഥിനി ജേതാവായി.
കോട്ടയം സെന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ (ഓട്ടോണമസ്) അവസാന വർഷ ബി.ടെക് ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനി ഷെറിൻ ടോമാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. മൂവാറ്റുപുഴ അഴിക്കണ്ണിക്കൽ അഡ്വ. ടോം ജോസിന്റെയും ഡെപ്യൂട്ടി തഹസിൽദാരായ ബീന ജോസഫിന്റെയും മകളാണ് ഷെറിൻ.
ഭക്ഷ്യോൽപ്പന്നങ്ങൾ പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള പാക്കേജിങ്ങിന് പകരം എഗ്‌ഷെൽ – നാനോക്ലേ ബയോഡീഗ്രേഡബിൾ ഫിലിമുകൾ ഉപയോഗിച്ചുള്ള സസ്റ്റയിനബിൾ പാക്കേജിംഗ് സൊല്യൂഷൻ ആശയത്തിനാണ് പുരസ്‌കാരം.ലോകപ്രശസ്ത സർവ്വകലാശാലകളിലെ മികച്ച വിദ്യാർഥികളെ ഫൈനൽ റൗണ്ടിൽ പിന്തള്ളിയാണ് ഷെറിൻ ടോം ഒന്നാം സ്ഥാനം നേടിയത്. ഏകദേശം 4.5 ലക്ഷം ഇന്ത്യൻ രൂപയാണ് (6000 ഡോളർ) സമ്മാനത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തോമസ് ടി ജോൺ (ഡയറക്ടർ, സെന്റ്‌ഗിറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), പുന്നൂസ് ജോർജ് (എക്‌സിക്യുട്ടീവ് ചെയർമാൻ), ഡോ. ജോസഫ്കുഞ്ഞ് പോൾ (പ്രിൻസിപ്പൽ), ഡോ. ഗിരിലാൽ എം (ഹെഡ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫുഡ് ടെക്‌നോളജി), അസി.പ്രൊഫ. ഡാനിയേൽ പോൾ തുടങ്ങിയവർ അവാർഡ് ജേതാവിനെ അനുമോദിച്ചു.