കോട്ടയം: തിങ്കൾ മുതൽ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ശുചീകരണം നടത്തി. ശുചീകരണ പരിപാടി ഇന്നും തുടരും.
കോട്ടയത്ത് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ നിർവ്വഹിച്ചു. ചടങ്ങിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി, ജില്ലാ ജോയിന്റ് സെക്രട്ടറി ജോയൽ ടി തെക്കേടം, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ജെ പ്രസാദ്, ജില്ലാ എക്സി. കമ്മിറ്റിയംഗം സലിം കെ എം, ജില്ലാ ജോയിന്റ് സെക്രട്ടറി ബിനു ഏബ്രഹാം, യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ ലക്ഷ്മി മോഹൻ, സിയാദ് ഇ എസ് തുടങ്ങിയവർ സംബന്ധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശുചീകരണം കെഎസ്ടിഎ സബ് ജില്ലാ സെക്രട്ടറി എ കെ ഷാജി ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്റ് കെ ജെ ജോമോൻ, ജില്ലാ കമ്മിറ്റിയംഗം ബെന്നി പി കുരുവിള തുടങ്ങിയവർ നേതൃത്വം നല്കി.
പാലായിൽ പുലിയന്നൂർ ആശ്രമം ഗവ. എൽ പി സ്കൂൾ, ളാലം ഗവ. എൽ പി സ്കൂൾ, കടപ്ലാമറ്റം ടെക്നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. രാജ്കുമാർ കെ, ബിജോ ജോസഫ്, പ്രിൻസ് ജോസഫ് (കെഎസ്ടിഎ), അഭിലാഷ് കെ ടി, കെ കെ പ്രദീപ്, ഷീജാമോൾ ടി എസ് (എൻജിഒ യൂണിയൻ) തുടങ്ങിയവർ സംസാരിച്ചു.