സ്റ്റാർ ജംഗ്ഷനിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ സ്റ്റാർ ജംഗ്ഷനിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലേയ്ക്കു പാഞ്ഞു കയറി കാർ യാത്രക്കാരും കാൽനടയാത്രക്കാർക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർയാത്രക്കാരായ പത്തനംതിട്ട തണ്ണിത്തോട്ട് പതാലിൽ വിഷ്ണു (28) ഭാര്യ ആതിര (28) അമ്മ വിജയമ്മ (50), കാൽ നടയാത്രക്കാരായ കൊല്ലാട് കണിയാംപറമ്പിൽ കൊല്ലാട് രതീഷ് (33) , മാർത്താണ്ഡം സ്വദേശി ദേവരാജ് (55) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ സ്റ്റാർ ജംഗ്ഷിലായിരുന്നു അപകടം. പത്തനംതിട്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ റോഡരികിലൂടെ നടന്നു പോയ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. ഇടിയേറ്റ് റോഡിലേയ്ക്കു തെറിച്ച് വീണ കാൽ നടയാത്രക്കാരെയും, അപകടത്തിൽ പരിക്കേറ്റവരെയും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.