സൈറൺ മുഴങ്ങി ; കോട്ടയം ടെക്സ്റ്റയിൽസ് വീണ്ടും പ്രവർത്തന പാതയിലേക്ക്

കോട്ടയം : പ്രവർത്തനം നിലച്ച് കിടന്ന  കോട്ടയം ടെക്സ്റ്റയിൽസിന്  പുതു ജീവൻ .  2020 ഫെബ്രുവരി 07 മുതൽ ലേ ഓഫീലായിരുന്ന ഈ സ്ഥാപനം ഇന്നലെ മുതൽ വീണ്ടും പ്രവർത്തന പാതയിലേക്ക് കടന്നു. ചെയർമാർ സി.വി. വത്സൻ സൈറൺ മുഴക്കി തുടർ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ,സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി .വി എന്‍ വാസവൻ എന്നിവർ  ഒക്ടോബർ മാസത്തിൽ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുമായി തിരുവനന്തപുരത്ത് വെച്ച്  നടത്തിയ ചർച്ചയാണ്  സ്ഥാപനം പ്രവർത്തന സജ്ജമാക്കാൻ വഴിയൊരുക്കിയത്.

Advertisements

മൂന്ന് ഷിഫ്റ്റ് പൂര്‍ണ്ണമായി പ്രവര്‍ത്തിപ്പിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനം സാധ്യമാക്കും എന്ന ഉറപ്പിൽ   1.5 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.   മൂന്നു ഷിഫ്റ്റിലും ജോലി ചെയ്യാമെന്ന നിലപാട്  ട്രേഡ് യൂണിയനുകൾ സ്വീകരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഷിഫ്റ്റുകളുടെ സമയക്രമവും തീരുമാനിച്ചിട്ടുണ്ട്‌
കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷന്റെ യൂണിറ്റായ കോട്ടയം ടെക്സ്റ്റയിൽസിലെ വൈദ്യുതി ചാർജ് വിച്ഛേദിച്ചതിനെ തുടർന്നാണ് ലേ ഓഫിൽ ആയത്
.മോൻസ് ജോസഫ് എം.എൽ.എ.  വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ കെ.എൻ. രവി,   അഡ്വ. ജയ്സൺ ജോസഫ് ,  ഫിലിപ്പ് ജോസഫ്,  സഖറിയ സേവ്യർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles