കോട്ടയം : തലയോലപ്പറമ്പിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ചികിത്സയിലായിരുന്ന യുവതി ആശുപത്രി വിട്ടു.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെമ്പ് ബ്രഹ്മമംഗലം രാജന്‍ കവലക്കു സമീപം കാലായില്‍ സുവർണ്ണയാണ്(24 ) ശനിയാഴ്ച ആശുപതി വിട്ടത്. ആസിഡ് കുടിച്ച് ആത്മഹത്യയ്‌ക് ശ്രമിച്ച സുവർണ്ണയ്ക്ക് കുറച്ചു ദിവസം കൂടി പൂർണ്ണ വിശ്രമം വേണ്ടതിനാൽ, വൈക്കം താലൂക്ക് ആശുപത്രിയിലേക്കാണ് നിലവിൽ മാറ്റിയത്.
സുവർണ്ണയുടെ പിതാവ് സുകുമാരൻ (54), മാതാവ് സിനി (49 ), സഹോദരി സൂര്യ (26) സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു. മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട സുവർണ്ണയുടെ ചികിത്സാ പിതൃസഹോദരൻ സന്തോഷിൻ്റെ സംരക്ഷണയിലാണ് നടത്തിയത്. ആശുപത്രിയിലുണ്ടായ അനുബന്ധ ചെലവുകൾ നവജീവൻ ഏറ്റെടുത്തിരുന്നു. ആശുപത്രി വിട്ട
പ്പോൾ, പുതുവസ്ത്രങ്ങൾ,അരി, പലവ്യജ്ഞനങ്ങൾ പച്ചക്കറികൾ തുടങ്ങി മരുന്നിനും, വീട്ടു ചെലവിനുള്ള അല്പം പണവും നൽകി നവജീവൻ തോമസിൻ്റെ നേതൃത്വത്തിൽ സുവർണ്ണയെ സഹായിച്ചു. അവരുടെ തന്നെ ആംബുലൻസിൽ വൈക്കം ഗവ ആശുപത്രിയിലെത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവംബർ 8 ന് രാത്രി 11നു സുവര്‍ണ വീടിനു സമീപത്തു താമസിക്കുന്ന പിതൃസഹോദരന്‍ സന്തോഷിന്റെ വീട്ടില്‍ അവശ നിലയില്‍ എത്തി വിഷം കഴിച്ചതായി അറിയച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരമറിഞ്ഞത്. സുവര്‍ണയേയും മുറ്റത്തെ കുഴഞ്ഞു വീണ സൂര്യയേയും ഉടൻ തന്നെ ബന്ധുക്കളും സമീപവാസികളും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന സുകുമാരനേയും ഭാര്യ സിനിയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിനി രാത്രി തന്നെ മരിച്ചു. പിന്നാലെ മൂത്ത മകള്‍ സൂര്യയും മരിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി സുകുമാരനെയും സുവണയേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ സുകുമാരനും മരിച്ചു. നില ഗുരുതരമായ സുവർണ്ണയെ മെഡിസിൻ തീർവ്വ പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് മൂവരുടേയും മൃതദേഹങ്ങള്‍ തൃപ്പുണിത്തുറയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
കൂലിപണിക്കാരനായിരുന്നു സുകുമാരന്‍. റബര്‍ വെട്ടിയും നാട്ടിലെ മറ്റു പണികളും ചെയ്തുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മകള്‍ സുവര്‍ണ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. മൂത്തമകള്‍ സൂര്യയുടെ വിവാഹം ഡിസംബര്‍ 12നു നടത്താന്‍ നിശ്ചയിച്ചിരിക്കയായിരുന്നു.സൂര്യയ്ക്ക് കോവിഡു വന്നു മാറിയ ശേഷം ശാരിക അസ്വസ്ഥതകള്‍ വിട്ടു മാറിയിരുന്നില്ല. മകളുടെ രോഗാവസ്ഥ മൂലമുള്ള മനോവിഷമം കുടുംബത്തെ ഉലച്ചിരുന്നു. ആസിഡ് കഴിക്കുന്നതിന് രണ്ട് ദിവസം മുൻപ് വൈദ്യ പരിശോധന നടത്തിയപ്പോള്‍ സുകുമാരനു പ്രമേഹം സ്ഥിരീകരിച്ചു. മൂത്ത മകളുടെ ശാരിരീക അസ്വസ്ഥതകളും തനിക്ക് പ്രമേഹം സ്ഥിരീകരിച്ചതിലെ മാനസിക പിരിമുറുക്കവുമാകാം മക്കളെ കൂട്ടി ജീവനൊടുക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.