അനാശാസ്യ സംഘങ്ങളും സാമൂഹിക വിരുദ്ധ സംഘങ്ങളും അടക്കി വാഴുന്ന കോട്ടയം തീയറ്റർ റോഡ്.! രാത്രിയിൽ ഇരുട്ടിലായ തീയറ്റർ റോഡ് അടക്കി ഭരിച്ച് സാമൂഹ്യ വിരുദ്ധ സംഘം

തീയറ്റർ റോഡിൽ
നിന്നും ജാഗ്രതാ ലേഖകൻ
സമയം – നവംബർ 15 രാത്രി 11.15

Advertisements

കോട്ടയം: അനാശാസ്യ സംഘങ്ങളും സാമൂഹിക വിരുദ്ധരും അടക്കി വാഴുന്ന കോട്ടയം കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ തീയറ്റർ റോഡിൽ രാത്രിയിൽ കൂരിരുട്ട്. റോഡിലെ ഇരുട്ടിൽ അനാശാസ്യ സംഘങ്ങളും സാമൂഹിക വിരുദ്ധ സംഘങ്ങളും തമ്പടിക്കുന്നു. രാത്രിയിൽ നഗരത്തിലെ അനാശാസ്യ സംഘങ്ങളെല്ലാം തമ്പടിക്കുന്നത് കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ തീയറ്റർ റോഡും, പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ്. ഇവിടെയുണ്ട് ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഈ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ സജീവമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് ആറു മണി കഴിഞ്ഞാൽ ഈ റോഡിൽ വെളിച്ചം ഉണ്ടാകില്ല. ഇത് തന്നെയാണ് സാമൂഹ്യ വിരുദ്ധ സംഘം മുതലെടുക്കുന്നതും. സ്ത്രീകളും പുരുഷൻമാരും അടക്കമുള്ള ലൈംഗിക തൊഴിലാളികൾ ഈ റോഡിലാണ് തമ്പടിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ റോഡിലൂടെ സന്ധ്യയ്ക്ക് ശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ യാത്ര പേടി സ്വപ്‌നമാണ്. ഈ സാഹചര്യത്തിലാണ് നഗരത്തിലെ ഏറ്റവും ക്രിമിനൽ സ്വഭാവമുള്ള റോഡായി തീയറ്റർ റോഡ് മാറിയിരിക്കുന്നത്.

നേരത്തെ രാത്രിയിൽ ഇടയ്ക്ക് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ ഇപ്പോൾ ഈ പ്രദേശത്ത് പരിശോധന പോലും നടക്കാറില്ല. ഇതാണ് ഇപ്പോൾ സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്ക് വളമാകുന്നത്. ഈ റോഡിൽ വെളിച്ചം എത്തിക്കാൻ നഗരസഭ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ തീയറ്റർ റോഡിനാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ റോഡിൽ വെളിച്ചം എത്തിക്കാൻ പൊലീസ് ഇടപെടൽ ആവശ്യപ്പെട്ട് പ്രദേശത്തെ സ്ഥാപനങ്ങളിലും ജീവനക്കാരും നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles