കോട്ടയം : കോട്ടയം തിരുനക്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിന് സമീപമുളള വാടക വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയെ പൂട്ടിയിട്ട സ്ഥലത്തെത്തി പോലീസ് നായയെ ഉപയോഗിച്ചുള്ള സമഗ്രമായ അന്വേഷണം നടത്തി കോട്ടയം വെസ്റ്റ് പോലീസ്. വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി വെസ്റ്റ് പോലീസ് ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
വിഷയത്തില്‍ പ്രതികരിക്കുവാന്‍ കുട്ടിയുടെ ബന്ധുക്കള്‍ രാവിലെ തയ്യാറായിരുന്നില്ല. വീട്ടില്‍ നിന്നും സമീപത്തുള്ള ബന്ധു വീട്ടിലേക്ക് പോകവെ വിദ്യാര്‍ത്ഥിനിയെ പിന്നാലെയെത്തിയ അജ്ഞാതന്‍ പിടിച്ച് കൈ പിന്നിലേക്ക് കെട്ടിയ ശേഷം മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു എന്നും താടിവെച്ച ആരോ ഒരാളാണ് തന്നെ പൂട്ടിയിട്ടത് എന്നും കുട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നതായാണ് രാവിലെ പുറത്ത് വന്ന വിവരങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ പരിഭ്രാന്തിയിലായ കുട്ടി രാവിലെ പ്രതികരിക്കുവാന്‍ തയ്യാറായിരുന്നില്ല. ഇന്ന് പത്താം ക്ലാസ് പരീക്ഷയുണ്ടായിരുന്ന കുട്ടി പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെതിനെ തുര്‍ന്ന് പോലീസ് മൊഴിയെടുക്കാതെ തിരികെപ്പോകുകയായിരുന്നു എന്നാല്‍ പരീക്ഷയ്ക്ക് ശേഷം മടങ്ങിയെത്തിയ കുട്ടിയുടെ മൊഴി ഉള്‍പ്പടെ പോലീസ് എടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് രാവിലെ പ്രതികരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.