കോട്ടയം തിരുനക്കരയിലെ ജവഹർ ബാലഭവൻ അതേ സ്ഥാനത്ത് തന്നെ നിലനിർത്തണം; മാധ്യമ – സാംസ്‌കാരിക അധോലോകത്തിനെതിരെ പ്രതിഷേധവുമായി കൂട്ടായ്മ; പ്രതിഷേധ പരിപാടികൾ ഇന്ന് വൈകിട്ട് നാലിന്; അഡ്വ.കെ. സുരേഷ്‌കുറുപ്പ് ഉദ്ഘാടനം ചെയ്യും

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ ജവഹർ ബാലഭവൻ അതേ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനുള്ള മാധ്യമ – സാംസ്‌കാരിക അധോലോക കൂട്ടായ്മയ്‌ക്കെതിരെ പ്രതിഷേധവുമായി സംരക്ഷണ സമിതി. ജവഹർ ബാലഭവൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 12 ശനിയാഴ്ച വൈകിട്ട് നാലിനു റാലിയും പൊതുയോഗവും ചേരും.

Advertisements

വൈകിട്ട് നാലിനു ജവഹർ ബാലഭവനു മുന്നിൽ നിന്നും പ്രതിഷേധ റാലി ആരംഭിക്കും. റാലി ഗാന്ധിസ്‌ക്വയറിൽ എത്തുന്നതോടെ പൊതുയോഗം ചേരും. തുടർന്നു, സമ്മേളനം കെ.സുരേഷ്‌കുറുപ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭ അംഗവും സംരക്ഷണ സമിതി പ്രസിഡന്റുമായ എസ്.ജയകൃഷ്ണൻ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തപസ്യയുടെയും നാദോപാസനയുടെയും പ്രസിഡന്റ് തിരുവിഴ ജയശങ്കർ ദീപോജ്വലനം നടത്തും. സംരക്ഷണ സമിതി സെക്രട്ടറി കെ.എസ് പത്മകുമാർ സ്വാഗതം ആശംസിക്കും. സംരക്ഷണ സമിതി രക്ഷാധികാരി പി.കെ ആനന്ദക്കുട്ടൻ ആമുഖം പറയും. നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ, ബാലസാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ ജോസഫ്, കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം, നഗരസഭ അംഗം എൻ.എൻ വിനോദ്, രക്ഷകർത്തൃ പ്രതിനിധി സിന്ധു എം.പ്രഭു, സംരക്ഷണ സമിതി കൺവീനർ പി.ജെ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles