കോട്ടയം നഗരത്തിലെ പടിഞ്ഞാറൻ മേഖലയോടുള്ള അവഗണന; സി.പി.എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭ ഓഫിസ് ഉപരോധിക്കുന്നു

ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: പടിഞ്ഞാറൻ മേഖലയോടുള്ള കോട്ടയം നഗരസഭ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഉപരോധം ആരംഭിച്ചു. നഗരസഭയുടെ രണ്ട് കവാടങ്ങളും ഉപരോധിച്ച് ജീവനക്കാരെ ഉള്ളിൽ പ്രവേശിക്കാൻ അനുവദിക്കാതെയാണ് ഉപരോധ സമരം നടത്തുന്നത്. രാവിലെ ഒൻപത് മണിയോടെ തിരുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഓഫിസ് ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള സി.പി.എം നഗരസഭ അംഗങ്ങൾ പ്രതിഷേധ ഉപരോധ സമരത്തിൽ പങ്കെടുത്തു. ജീവനക്കാരെ അടക്കം ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിക്കാതെയാണ് ഉപരോധം നടക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.