കോട്ടയം : തിരുവാർപ്പിൽ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായ യുവാവിനെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷപെടുത്തി.മരം മുറിക്കുന്നതിനിടെ അസ്വാസ്ഥ്വം അനുഭവപ്പെട്ട വട്ടപ്പറമ്പിൽ സുബിനാണ് (30) കോട്ടയം അഗ്നിശമനാസേനാംഗങ്ങൾ രക്ഷകരായത്. തിരുവാതുക്കൽ ചക്കാലചിറയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
മരം മുറിക്കുന്നതിനിടയിൽ ഇദ്ദേഹം അർദ്ധ ബോധവസ്ഥയിലായ സുബിനെ ഏറെ സഹസികമായിട്ടാണ് അഗ്നിശമനാ സേനാംഗങ്ങൾ രക്ഷപെടുത്തിയത്. മരത്തിന്റെ ഏകദേശം 20 മീറ്റർ ഉയരത്തിൽ കയറിയ സുബിന് പെട്ടന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ കോട്ടയം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലിലൂടെയാണ് സുബിനെ രക്ഷപെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോവണി ഉപയോഗിച്ച് മരത്തിൽ കയറിയശേഷം താഴെ നെറ്റ് കെട്ടിയ ശേഷമാണ് ഇയാളെ താഴെ ഇറക്കിയത്. തുടർന്ന് സുബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ റെജിമോൻ കെ.വി , ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ മിഥുൻ എം , സുബിൻ എസ് എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശത്തെ നാട്ടുകാരുടെ സഹായത്തോടെ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.