കോട്ടയം: തിരുനക്കരയിലെ ഉത്സവം കളറാക്കണോ.. മൈതാനത്തെ ആഘോഷത്തിന് ആനച്ചന്തമൊരുക്കി തിരുനക്കര മൈതാനത്തും പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തും വ്യാവസായിക വിപണന മേള സജീവമാകുന്നു. ആഘോഷക്കാലത്ത് ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കാനുള്ള അവസരമാണ് തിരുനക്കര മൈതാനത്ത് മേളയൊരുക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബത്തിനൊട്ടൊന്നാകെ ആവേശവും ആഘോഷവും നൽകുന്നതാണ് മേള.
ചെറുയ കുട്ടികൾക്കായി ചെറിയ കളിപ്പാട്ട റൈഡുകൾ മുതൽ വെള്ളത്തിലോടുന്നു ചെറിയ ബോട്ടും ഒരു പിടി കളിയുപകരണങ്ങളും മൈതാത്തിന്റെ വേദിയെ സമ്പന്നമാക്കി മാറ്റുന്നു. അൽപ്പം കൂടി വലിയ കുട്ടികളും, അൽപ സൊൽപ്പം സാഹസികത ആഗ്രഹിക്കുന്ന മുതിർന്നവരുമുണ്ടെങ്കിൽ തൊട്ടിലാട്ടവും ഡ്രാഗൺ ബോട്ടും, ഡ്രാഗൺ ട്രെയിനുമെല്ലാം ചേർന്ന് മൈതാനത്തെ ഒരു കൊച്ച് അമ്യൂസ്മെന്റ് പാർക്കാക്കി മാറ്റി. ഇനി അൽപ സ്വൽപം ഭാഗ്യം പരീക്ഷിച്ചു കളയാമെന്നു കരുതിയാണ് തിരുനക്കര മൈതാനത്ത് എത്തുന്നതെങ്കിൽ അതിനുമുണ്ട് വഴി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൈതാനത്തിന്റെ മധ്യത്തിൽ തന്നെ ഭാഗ്യം പരീക്ഷിച്ച് സമ്മാനങ്ങൾ വീട്ടിലെത്തിക്കുന്നതിനുള്ള മത്സരങ്ങളും ഉണ്ട്. രുചിയും സ്വാദുമാണ് നിങ്ങളുടെ ടേസ്റ്റെങ്കിൽ നാവിൽ തൊട്ടാലുടൻ തന്നെ രുചിമുകുളങ്ങളെ ഉണർത്തുന്ന കിടിലം ഹൽവാ മുതൽ വറപൊരികളുടെ ഒരു മേളം തന്നെ മൈതാന മധ്യത്തിലുണ്ട്. വീട്ടിലേയ്ക്ക് അത്യാവശ്യം വേണ്ട ലൊട്ടുലൊടുക്ക് ഇനങ്ങളും, വളയും കുപ്പിയും ചീപ്പും ചാന്തും മുതൽ എല്ലാമെല്ലാം കിട്ടും ഈ മൈതാനത്ത്. തിരുനക്കര മൈതാനം അക്ഷരാർത്ഥത്തിൽ കോട്ടയത്തിന്റെ ഷോപ്പിംങ് സെന്ററായി മാറി.