ജല ജീവൻ പദ്ധതി അട്ടിമറിച്ചതായി ആരോപണം: വിജയപുരം പഞ്ചായത്തിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി 

കോട്ടയം: എല്ലാ വീടുകളിലും കുടിവെള്ളം എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്ന ജലജീവൻ പദ്ധതി വിജയപുരം പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നതായി ആരോപിച്ച് ബിജെപി 51ാം ബൂത്ത്‌ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ബൂത്ത്‌ പ്രസിഡന്റ്‌ മഹേഷ്‌ അധ്യക്ഷത വഹിച്ചു. യോഗം  ബിജെപി വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണി വടവാതൂർ ഉദ്ഘാടനം ചെയ്തു.  

Advertisements

ധർണ്ണയിൽ ബിജെപി ജില്ല വൈസ് പ്രസിഡന്റ്‌ കെ പി ഭുവനേശ് , ബൂത്ത്‌ സെക്രട്ടറി ബെന്നി, മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് ചെറിയമടം ,  മണ്ഡലം ട്രെഷറർ ഗ്രാമപഞ്ചായത്ത് അംഗവുമായ  നന്ദുകൃഷ്ണ, കർഷകമോർച്ച ജില്ല ട്രെഷറർ മഹേഷ്‌ താമരശ്ശേരി ,കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്‌ പദ്മകുമാർ,യുവമോർച്ച മണ്ഡലം സെക്രട്ടറി ശ്യാം ചുരത്തിൽ   എന്നിവരും സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധർണ്ണ ക്ക് ശേഷം വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി റ്റി സോമൻകൂട്ടിക്ക് നിവേദനം നൽകി.  ചർച്ച നടത്തുകയും ഈ വരുന്ന വെള്ളിയാഴ്ച തീരുമാനം അറിയിക്കാം എന്നും  , കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കി   ജനങ്ങളിലേക്ക് എത്തിക്കാൻ ഉള്ള  നടപ്പടികൾ സ്വീകരിക്കണമെന്നും ബി.ജെ പി ആവശ്യപ്പെട്ടു.  നടപ്പിലാക്കിയില്ലങ്കിൽ തുടർ നടപടികൾ സ്വീകരിക്കും എന്നും ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കും എന്ന് ബി.ജെ പി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.