കോട്ടയം നഗരമധ്യത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം കത്തിക്കുത്ത്; മൂന്നു പേർക്ക് കുത്തേറ്റു; നഗരമധ്യത്തിൽ അക്രമം നടന്നിട്ടും നോക്കി നിന്ന് പൊലീസ് സംഘം; പ്രതികൾ ഓടിരക്ഷപെട്ടു

കോട്ടയം: നഗരമധ്യത്തിൽ അർദ്ധരാത്രിയിൽ കത്തിക്കുത്ത്. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ റോഡരികിലാണ് അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അക്രമത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. അക്രമി സംഘങ്ങൾ രാത്രിയിൽ നഗരത്തിൽ അഴിഞ്ഞാട്ടിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉണ്ട്. ്കുത്തേറ്റവരെ പൊലീസ് വാഹനത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അക്രമി സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു.

Advertisements

ബുധനാഴ്ച രാത്രി 10.45 ഓടെ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലെ ഫുട്പാത്തിലായിരുന്നു അക്രമ സംഭവങ്ങൾ. വഴിയാത്രക്കാരായ മൂന്നു പേരെയാണ് അക്രമികൾ കുത്തിപ്പരിക്കേൽപ്പിച്ചത്. മദ്യലഹരിയിൽ സംഘം ഏറ്റുമുട്ടുകയായിരുന്നുവെന്നു ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ നോക്കിയപ്പോൾ കണ്ടത് കുത്തേറ്റ് രക്തം വാർന്ന് കിടക്കുന്ന രണ്ടു പേരെയാണ്. ഇവിടെ നിന്നും ഓടിരക്ഷപെടാൻ ശ്രമിച്ചയാളുടെ പള്ളയിലും കുത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരൂക്ഷമായ ബഹളം മീറ്ററുകൾ മാത്രം അകലെ നടന്നിട്ടും പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രണ്ടു വണ്ടി പൊലീസാണ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്ത് വാഹനം പാർക്ക് ചെയ്തിരുന്നത്. എന്നാൽ, അക്രമവും ബഹളവും ഉണ്ടായിട്ടും പൊലീസ് സംഘം സ്ഥലത്ത് എത്തിയില്ല. അക്രമി ഓടിരക്ഷപെട്ടതിന് ശേഷമാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന്, പരിക്കേറ്റവരെ പൊലീസ് വാഹനത്തിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Hot Topics

Related Articles