കോട്ടയം നഗരമധ്യത്തിൽ നിന്നും
ജാഗ്രത ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം : നഗരമധ്യത്തിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ക്രിസ്മസ് ദിനത്തിൽ നഗരത്തിലുണ്ടായ സംഘർഷത്തിന് ശേഷമാണ് വ്യാഴാഴ്ച വീണ്ടും അക്രമം ഉണ്ടായത്. ടി ബി റോഡിൽ ജോസ് ആലുക്കാസ് ജുവലറിയ്ക്ക് മുന്നിലാണ് നഗരത്തിൽ അലഞ്ഞ് തിരിയുന്ന സ്ത്രീയും പുരുഷനും തമ്മിൽ ഏറ്റുമുട്ടിയത്. ഇരുവരും മദ്യ ലഹരിയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഫുട് പാത്തിലൂടെ നടന്നെത്തിയ സ്ത്രീയും പുരുഷനും അപ്രതീക്ഷിതമായി ഏറ്റുമുട്ടുകയായിരുന്നു. അടിയേറ്റ് സ്ത്രീ പെട്ടന്ന് റോഡിൽ മറിഞ്ഞ് വീണു. ഇതോടെ നാട്ടുകാരും ഇവിടെ ഓടിക്കൂടി. നാട്ടുകാർ വിവരം അറിയിച്ചതോടെ ബൈക്ക് പെട്രോളിങ്ങ് പൊലീസ് സംഘവും പിങ്ക് പൊലീസും സ്ഥലത്ത് എത്തി. വീണ് കിടന്നവരെ വെള്ളം തളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിചെങ്കിലും എണീറ്റില്ല.
തുടർന്ന്, ഓട്ടോറിക്ഷ വിളിച്ച് വരുത്തിയെങ്കിലും ഇവരെ കൊണ്ടു പോകണമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ ഒപ്പം ഓട്ടോയിൽ കയറണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരെയും ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി.
എന്നാൽ, ഓടിയെത്തുന്ന വാഹനങ്ങൾക്ക് മുന്നിൽ ചാടി വീണ് പണം തട്ടുന്നത് ഇരുവരുടെയും പതിവാണെന്ന് പ്രദേശത്തുണ്ടായിരുന്നവർ ആരോപിക്കുന്നു. റോഡിൽ വീണ് നടത്തിയ നാടകം ഫലിക്കാതെ വന്നതോടെ പുതിയ നമ്പറുമായി ഇറങ്ങിയതാണ് എന്നാണ് നാട്ടുകാർ പറയുന്നത്. നഗരത്തിൽ അലഞ്ഞ് തിരിയുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ സംഘങ്ങൾ നാട്ടുകാർക്കും ഭീഷണി ആകുകയാണ്.