കോട്ടയം നഗരത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപം സ്ത്രീകളെ ശല്യം ചെയ്ത സംഭവം: പിടിയിലായ ആളല്ല ശല്യക്കാരനെന്നു സ്ത്രീകൾ; പിടികൂടിയ ആളെ വിട്ടയച്ചു

ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിൽ സ്ത്രീകളെ ശല്യം ചെയ്ത സംഭവത്തിൽ നാട്ടുകാർ പിടികൂടിയ ആളല്ല ശല്യക്കാരനെന്നു ഇരകളാക്കപ്പെട്ടവർ. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി ഇവർ പിടിയിലായ ആളെ കണ്ടെങ്കിലും ഇയാളല്ലെന്നു പൊലീസിനു മൊഴി നൽകി. ഇതേ തുടർന്നു കേസെടുക്കാതെ ഇയാളെ പൊലീസ് വിട്ടയച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം ഉണ്ടായത്. എന്നാൽ, സ്ത്രീകളെ ശല്യം ചെയ്ത പുള്ളിയാരാണ് എന്ന് കണ്ടെത്താനാവാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Advertisements

ജില്ലാ ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിലാണ് സ്ത്രീകളെ യുവാവ് ശല്യം ചെയ്തത്. മാമ്മൻമാപ്പിള ഹാളിനു സമീപത്തെ പയസ് ടെൻത് കോൺവന്റ് ഭാഗത്തെ ഇടവഴിയിലൂടെ നടന്നു പോകുമ്പോഴാണ് സ്ത്രീകളെ യുവാവ് ശല്യം ചെയ്തത്. ഇതേ തുടർന്നു പിന്നാലെ ഓടിയ നാട്ടുകാർ ചേർന്നു ഇയാളെ പിടികൂടുകയായിരുന്നു. ഇതിനു ശേഷം വെസ്റ്റ് പൊലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ, വെസ്റ്റ് എസ്.ഐ ടി.ശ്രിജിത്തിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു ശേഷം ആക്രമണത്തിന് ഇരയായ സ്ത്രീകൾ സ്‌റ്റേഷനിൽ എത്തി. ഇവർ സ്‌റ്റേഷനിൽ എത്തി ഇയാളെ കണ്ടു. എന്നാൽ, പ്രതി ഇയാളല്ലെന്നു സ്ത്രീകൾ പറഞ്ഞു. ഇതോടെ നാട്ടുകാർ പിടികൂടിയ ആളെ കേസെടുക്കാതെ പൊലീസ് വിട്ടയക്കുകയായിരുന്നു. എന്നാൽ, ജില്ലാ ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിൽ സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന സംഘം സജീവമാണ് എന്നു റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ സന്ധയ്ക്കു ശേഷം ശല്യക്കാരൻ പ്രദേശത്ത് തന്നെ കറങ്ങുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.

Hot Topics

Related Articles