കോട്ടയം: ഞായറാഴ്ച രാവിലെയുണ്ടായ കനത്ത മഴയിൽ കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട്. അതിരൂക്ഷമായ വെള്ളക്കെട്ടിൽ ജനം വലഞ്ഞു. നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിനു മുന്നിലെ റോഡിൽ മുട്ടോളമാണ് വെള്ളമുണ്ടായിരുന്നത്. ഇതേ തുടർന്നു ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഏറെ വലഞ്ഞു. കോട്ടയം കെ.എസ്.ആർ.ടി.സ ബസ് സ്റ്റാൻഡിനു സമീപം കല്യാൺ ജുവലറിയ്ക്കു മുന്നിലെ ഇടവഴിയിലും കനത്ത വെള്ളക്കെട്ടായിരുന്നു. വെള്ളക്കെട്ട് അതിരൂക്ഷമായതിനെ തുടർന്നു പ്രദേശത്തെത്തിയ കാൽനടയാത്രക്കാർ അടക്കമുള്ളവർ വലഞ്ഞു.
നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിനു മുന്നിലെ റോഡ് ഏതാണ്ട് പൂർണമായും വെള്ളത്തിൽ മുങ്ങിയ സ്ഥിതിയായി. ശാസ്ത്രി റോഡിന്റെ തുടക്കം മുതൽ കുര്യൻ ഉതുപ്പ് റോഡ് അവസാനിക്കുന്ന ഭാഗം വരെയുള്ള ഭാഗത്ത് പൂർണമായും വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. ഇതേ തുടർന്നു റോഡിലൂടെ പോകുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുകയും ചചെയ്തു. നാഗമ്പടത്തെ ഓടയിൽ നിന്നുള്ള വെള്ളം പോലും റോഡിലേയ്ക്കു കയറി. ഇതോടെ അഴുക്കു നിറഞ്ഞ ചെളിവെള്ളവും നാഗമ്പടത്തെ റോഡിലേയ്ക്കു നിറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് കല്യാൺ ജുവലറിയ്ക്കു സമീപത്തെ ഇടവഴിയിൽ വലിയ തോതിൽ ചെളി നിറഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ ചെളിനിറഞ്ഞ റോഡിൽ വെള്ളക്കെട്ട് കൂടി എത്തിയതോടെ ഇതുവഴി നടക്കാൻ പോലും ആകാത്ത സ്ഥിതിയായി. ചന്തക്കവലയിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിലേയ്ക്കുള്ള വഴിയാണ്. ഈ വഴിയിലും കനത്ത ചെളിയും വെള്ളവും നിറഞ്ഞു നിൽക്കുകയാണ്.