കോട്ടയം നഗരത്തിൽ രണ്ടിടത്ത് തീ പിടുത്തം; തീ പിടുത്തമുണ്ടായത് പനച്ചിക്കാട്ടും മുളങ്കുഴയിലും

കോട്ടയം: വേനൽ കടുത്തു തുടങ്ങിയതോടെ നഗരത്തിൽ പലയിടത്തും തീ പിടുത്തം. മുളങ്കുഴയിലും പനച്ചിക്കാട്ടുമാണ് വ്യാഴാഴ്ച തീ പിടുത്തമുണ്ടായത്. പനച്ചിക്കാട് പഞ്ചായത്തിലെ 14-ാം വാർഡിൽ കുഴിമറ്റത്തിന് സമീപമുള്ള റബ്ബർ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്.

Advertisements

തോട്ടത്തിനുള്ളിൽ കൂട്ടിയിട്ടിരുന്ന ചപ്പിനാണ് തീപിടിച്ചത്. സമീപത്ത് മരങ്ങളിൽ കയറ്റി വിട്ടിരുന്ന കുരുമുളക് ചെടികൾക് നാശ നഷ്ടമുണ്ടായി. മുളങ്കുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലും തീപിടുത്തമുണ്ടായി. കൃത്യസമയത്ത് ഫയർഫോഴ്‌സ് എത്തിയതിനാൽ നാശനഷ്ടങ്ങളുണ്ടായില്ല.

Hot Topics

Related Articles