കോട്ടയം: വീഥികളെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം. കോട്ടയം ജില്ലയിൽ 400 ആഘോഷങ്ങളിലായി 1500 ശോഭായാത്രകൾ ആണ് നടന്നത്. കോട്ടയം നഗരത്തിൽ മഹാശോഭായാത്രാ സംഗമം നടന്നു. പാറപ്പാടം വേളൂർ, അമ്പലക്കടവ്, തളിയിൽകോട്ട, തെക്കുംഗോപുരം, പുതിയതൃക്കോവിൽ, പുത്തനങ്ങാടി, യൂണിയൻ ക്ലബ്, മുട്ടമ്പലം, ഓംകാരേശ്വരം, കോടിമത, ചുങ്കം, പനയക്കഴിപ്പ്, എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വാദ്യമേളങ്ങളുടേയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ.
കോട്ടയം സെൻട്രൽ ജംഗ്ഷനിൽ സംഗമിക്കുകയും അവിടെ നിന്ന് തിരുനക്കര മഹാദേവക്ഷേത്രസന്നിധിയിലേയ്ക്ക് കോട്ടയം നഗരത്തെ അമ്പാടിയാക്കിമാറ്റിക്കൊണ്ട്, ശ്രീകൃഷ്ണ-ഗോപികാ വേഷങ്ങളുടെ നിറപ്പകിട്ടോടെ മഹാശോഭായാത്രയായി എത്തിച്ചേരുകയും ചെയ്തു. റബ്ബർബോർഡ് ചെയർമാൻ ഡോ. സവാർ ധനാനിയ സംഗമം ഉത്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.സജികുമാർ ജന്മാഷ്ടമി സന്ദേശം നൽകി. വിനയ് ദിനു തെണ്ടുൽക്കർ എംപി ആശംസയർപ്പിച്ചു
തുടർന്ന് ഉറിയടിയും അവിൽപ്രസാദവിതരണവും നടന്നു.
കോട്ടയം, പൊൻകുന്നം വൈക്കം പാല, കടുത്തുരുത്തി ചങ്ങനാശ്ശേരി പള്ളിക്കത്തോട് കറുകച്ചാൽ പുതുപ്പള്ളി പാമ്പാടി ഏറ്റുമാനൂർ തുടങ്ങിയ നഗരങ്ങളിൽ മഹാശോഭായാത്രകൾ നടന്നു.