കോട്ടയം : കോട്ടയം നഗര മധ്യത്തിൽ സെൻട്രൽ സെക്ഷൻ, ഈസ്റ്റ് സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ അടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഫെബ്രുവര ഒൻപത് ബുധനാഴ്ച വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ്റെ പരിധിയിൽ വരുന്ന കന്നുകുഴി ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ ഫ്രഞ്ച് മുക്ക് ട്രാൻസ്ഫോർമറിൽ രാവിലെ ഒൻപത് മുതൽ അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം സെൻ്റർ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിമൂട് ജംഗ്ഷൻ, കോഴി ചന്ത, തിരുനക്കര മൈതാനം, പഴയ ഭീ മാപരിസരം, 15 ൽ കടവ് എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗീകമായി തടസ്സപ്പെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുട്ടിശ്ശേരി, പ്രാപ്പുഴ , കരുമാൻ കാവ്, വള്ളോം തറ എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന കളത്തിപടി , എം.എൽ എപടി , എൽ.പി.എസ് , കാരാണി ഭാഗങ്ങളിൻ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുത്താലിക്കടവ്- നെയ്യൂർ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ സി കെ കവല, തച്ചേട്ട് പറമ്പ്, മാക്കിൽ, മരങ്ങാട്ടി കവല, ചാ മക്കാല, ഓട്ടപ്പള്ളി,മാഞ്ഞൂർ സൗത്ത് എന്നീ ഭാഗങ്ങളിൽ തീയതി രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വരുന്ന തൊണ്ണംകുഴി, വില്ലൂന്നി, തൊമ്മൻ കവല, പിണഞ്ചിറകുഴി, വെട്ടൂർ കവല ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ ഇല്ലവക്കൊട്ടാൽ, ഞാലിയാകുഴി, തുഞ്ചതുപടി, എമറാൾഡ്, പന്ത്രണ്ടാംകുഴി,പരിപാലന, പാറവേലിൽ, തുരുത്തേൽ, ത്രിക്കോതമംഗലം, വടക്കേക്കര, കോച്ചാലുമൂട് തൃക്കോതമംഗലം എൽ.പി സ്കൂൾ, തൃക്കോതമംഗലം ടെംബിൾ,പുതുശ്ശേരിടവർ എന്നീ ഭാഗങ്ങളിൽ രണ്ട് മുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് സെക്ഷൻ്റെ പരിധിയിൽ വരുന്ന എ.ആർ ക്യാമ്പ് , ഗുരുമന്ദിരം , എലിപുലിക്കാട്ട്, കുമാരനെല്ലൂർ, ചവിട്ടുവരി, എസ്.എച്ച് മൗണ്ട് എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ 05.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.