കോട്ടയം നഗരത്തിൽ പോസ്റ്റിന് കുഴിയെടുത്ത മണ്ണ് റോഡിൽ തള്ളിയ നിലയിൽ ; പുളിമൂട് ജംങ്ഷന് സമീപം യാത്രക്കാർക്ക് തലവേദനയായി റോഡിലെ മൺകൂന

കോട്ടയം : കോട്ടയം നഗരത്തിൽ പോസ്റ്റിന് കുഴിയെടുത്തത് യാത്രക്കാർക്ക് തലവേദനയാകുന്നു. ഓർക്കിഡ് ഹോട്ടലിന് സമീപം പുളിമൂട് ജംങ്ഷനിലേക്ക് തിരിയുന്ന വളവിലാണ് പോസ്റ്റിന് കുഴിയെടുത്തത് റോഡിൽ തടസം സൃഷ്ടിക്കുന്നത്. കുഴിയെടുത്ത് പോസ്റ്റ് സ്ഥാപിച്ചിട്ടും മണ്ണ് റോഡിൽ നിന്ന് നീക്കം ചെയ്യാതെ റോഡിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.

Advertisements

പുളിമൂട് ജങ്ഷനിലേക്ക് തിരിയുന്ന വളവിൽ റോഡിലേക്ക് വലിയ കല്ലും മണ്ണും തള്ളിയ നിലയിലാണ്. വളവിലായത് കൊണ്ട് തന്നെ ശ്രദ്ധിക്കാതെ വളവ്‌ തിരിഞ്ഞെത്തുന്ന ഇരുചക്ര വാഹനങ്ങൾ മൺ കൂനയിൽ കയറി അപകടം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ ഇത് നീക്കം ചെയ്യുവാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന വഴിയായിട്ടും നഗരത്തിന്റെ പ്രധാന സ്ഥലത്ത് ഇത്തരത്തിൽ ഉണ്ടായ അലംഭാവത്തിന് നേരെ നഗരസഭ അധികാരികൾ കണ്ണടയ്ക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വതവേ വീതി കുറഞ്ഞ വഴിയിലേക്ക് മണ്ണ് കൂടി കൂട്ടിയിട്ടതോടെ ഒട്ടും വീതി ഇല്ലാത്ത അവസ്‌ഥയാണ്‌. വഴിയോരത്തെ കൊടിമരങ്ങളും ബോർഡുകളും നീക്കം ചെയ്യുവാൻ തിടുക്കം കൂട്ടുന്ന അധികൃതരുടെ മൂക്കിന്റെ തുമ്പത്ത് നടക്കുന്ന ഇത്തരം വിഷയങ്ങളിൽ ഇടപെടാതെ മാറി നിൽക്കുന്നതിൽ ജനങ്ങൾക്കിടയിൽ നല്ല അതൃപ്തി ഉണ്ട്.

Hot Topics

Related Articles