കോട്ടയം: തിങ്കളാഴ്ച രാവിലെ മുതൽ തുടരുന്ന കനത്ത മഴയിൽ കോട്ടയം നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. സ്റ്റാർ ജംഗ്ഷനിൽ പറപ്പള്ളി ടയറിനു മുന്നിലാണ് അതിരൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. ഇതോടെ കോട്ടയം നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമായിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ മുതലാണ് നഗരത്തിൽ വേനൽ മഴ ശക്തമായി ലഭിച്ചു തുടങ്ങിയത്. മഴ ശക്തമായതോടെ താഴ്ന്ന റോഡുകളിലെല്ലാം വെള്ളക്കെട്ടുമുണ്ടായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനാൽ മഴയിൽ ഇവിടെ നിന്നും ചെളിയും മണ്ണും അടക്കമുള്ളവ പുറത്തേയ്ക്ക് ഒഴുകിയിറങ്ങുകയാണ്. ഇതോടെ റോഡ് മുഴുവനും ചെളി നിറഞ്ഞിട്ടുണ്ട്. റോഡിലേയ്ക്ക് ചെൡഒഴുകിയിറങ്ങുന്നത് യാത്രക്കാർക്കും ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ഇരുചക്രവാഹനയാത്രക്കാരെയും കാൽനടക്കാരെയുമാണ് ഇത് ബാധിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിച്ചു തുടങ്ങിയത്. അതി ശക്തമായ ഇടിയും പലയിടത്തും അനുഭവപ്പെടുന്നുണ്ട്. കർക്കിടകമാസത്തെ അനുസ്മരിക്കുന്നതിനു സമാനമായ മഴയാണ് പലയിടത്തും ലഭിച്ചുകൊണ്ടിരിക്കുന്നത്.