കോട്ടയം നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ക്ഷനില്‍ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു; ഗതാഗതം വഴിതിരിച്ച് വിടുന്നു; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; വീഡിയോ കാണാം

സെന്‍ട്രല്‍ ജംഗ്ക്ഷനില്‍ നിന്ന് ജാഗ്രതാന്യൂസ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ക്ഷനില്‍ പൈപ്പ് പൊട്ടി റോഡ് വിണ്ടുകീറി, തകര്‍ന്നു. ഗാന്ധി സ്വകയറിന് സമീപം കല്‍പ്പക സൂപ്പര്‍മാര്‍ക്കറ്റിന് മുന്നിലുള്ള സ്ഥലത്താണ് റോഡ് പൂര്‍ണ്ണമായും തകര്‍ന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേത്തുടര്‍ന്ന് വാഹനഗതാഗതം വഴിതിരിച്ച് വിടുകയാണ്. ഇതോടെ നഗരമധ്യത്തില്‍ വന്‍ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്.

വൈകിട്ട് നാലേമുക്കാലോടെയാണ് കോട്ടയം നഗരമധ്യത്തിലെ റോഡ് വിണ്ടുകീറിത്തുടങ്ങിയത്. പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ചീറ്റിയപ്പോള്‍ മാത്രമാണ് നാട്ടുകാര്‍ അടക്കമുള്ളവര്‍ റോഡ് വീണ്ടുകീറിയതിന്റെ കാരണം തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

കാലപ്പഴക്കവും അമിതമായ മര്‍ദ്ദവും ഉണ്ടായതിനെ തുടര്‍ന്നാണ് പൈപ്പ് പൊട്ടിയതെന്നാണ് സൂചന. ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

Hot Topics

Related Articles